Thu. Jan 23rd, 2025
കൊച്ചി:

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ ജയിലിൽ മാസ്‌ക്കുകൾ നിർമ്മിച്ച് തുടങ്ങി. ജയിലിലെ 20 തടവുകാരും 15 ജീവനക്കാരുമാണ് മാസ്ക് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.  മാസ്‌കിന് ആവശ്യക്കാരേറിയപ്പോൾ വിലയും കൂടി. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച മുതൽ ജില്ലാ ജയിലിലും മാസ്‌ക് നിർമാണം ആരംഭിച്ചതെന്ന് ജയിൽ സൂപ്രണ്ട് കെവി ജഗദീശൻ പറഞ്ഞു. 5 മുതൽ 10 രൂപ വരെയാണു വില. എറണാകുളം മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളും മാസ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.