Thu. Jan 23rd, 2025
റോം:

കൊറോണ ബാധയെത്തുടർന്ന് ഇറ്റലിയിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയം നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ നിന്നാണ് മലയാളികൾ ഉൾപ്പെടുന്ന സംഘം തങ്ങളുടെ ദാരുണാവസ്ഥ വിവരിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചത്. റോമിലുള്ളവർക്ക് മാത്രം യാത്രാനുമതി നിഷേധിച്ചുവെന്നും ഹോട്ടലിൽ താത്കാലികമായി താമസിപ്പിക്കാൻ എംബസി പണം ആവശ്യപ്പെട്ടുവെന്നും സഹായം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിട്ടും മറുപടിയില്ലെന്നും ഇറ്റലിയിൽ കുടുങ്ങിയ മലയാളികൾ വീഡിയോയിൽ ആരോപിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam