Sun. Feb 23rd, 2025
കൊച്ചി:

ജില്ലയിൽ പുതിയതായി 67 പേരെ നിരീക്ഷണ പട്ടികയിൽ ചേർത്തു. 61 പേർ വീടുകളിലും ആറു പേർ എറണാകുളം ഗവ. മെഡിക്കൽ കോളേജിലുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ ആകെ 779 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽനിന്ന് തിങ്കളാഴ്ച 30 സാമ്പിളുകളാണ് പരിശോധനയ്ക്കായി ആലപ്പുഴ എൻഐവിയിലേക്ക് അയച്ചത്.