Mon. Dec 23rd, 2024
കൊച്ചി:

 
അങ്കമാലി നഗരസഭ 54.63 കോടിരൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റ്  അവതരിപ്പിച്ചു. ടൗൺഹാൾ, ആധുനിക അറവുശാല, കളിസ്ഥലം, ഫ്ലാറ്റ് സമുച്ചയം തുടങ്ങിയ പദ്ധതികൾ ഉൾപ്പെടുത്തിയാണ് ബജറ്റ്. ടൗൺഹാളിന്റെ ഒന്നാംഘട്ട പൂർത്തീകരണത്തിനായി നാല് കോടി രൂപ വകയിരുത്തി. 86 വീടുകളുടെ നിർമാണത്തിന് ആറ് കോടി രൂപയും പട്ടികജാതി ഭൂ-ഭവന രഹിതർക്കായി പീച്ചാനിക്കാട് മൂന്നു നില ഫ്ലാറ്റ് സമുച്ചയം പൂർത്തീകരണത്തിനും പുതിയ ഫ്ലാറ്റ് സമുച്ചയത്തിനുമായി 30 ലക്ഷം രൂപയും ചെലവഴിക്കും.