Sun. Dec 22nd, 2024
ചെന്നൈ:

കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമഭേദഗതിയ്‌ക്കെതിരെ ആഞ്ഞടിച്ച് നടൻ വിജയ്. നിയമ നിർമ്മാണം ജനങ്ങൾക്ക് വേണ്ടിയാകണമെന്നും അല്ലാതെ സർക്കാർ സ്വന്തം താത്പര്യമനുസരിച്ച് നിയമം നിർമ്മിച്ച ശേഷം ജനങ്ങളെ അത് പിന്തുടരാൻ നിർബന്ധിക്കുകയല്ല വേണ്ടതെന്നും വിജയ് പറഞ്ഞു. ആദായ നികുതി റെയ്‌ഡുകളില്ലാത്ത തന്റെ പഴയ സമാധാനപൂർണമായ ജീവിതം തിരികെ നൽകണമെന്നും മാസ്റ്റർ സിനിമയുടെ ഓഡിയോ ലോഞ്ച് വേദിയിൽ വിജയ് കേന്ദ്രത്തിനോട് അഭ്യർത്ഥിച്ചു.

By Arya MR