Mon. Dec 23rd, 2024
തായ്പേ:

കോവിഡ് 19 പ്രതിരോധത്തിൽ ലോകത്തിനാകെ മാതൃകയായി തായ്‌വാൻ. കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിൽ നിന്ന് വെറും 81 മൈൽ ദൂരം മാത്രം അകലെയുള്ള രാജ്യമായ തായ്‌വാനായിരുന്നു കൊറോണ സാധ്യതാ പട്ടികയിൽ മുൻപിൽ. എന്നാൽ, 23 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ചത് അമ്പതിൽ താഴെ ആളുകളിൽ മാത്രമാണ്. 2003ലെ സാർസ് ബാധയ്ക്ക് ശേഷം സജ്ജമാക്കിയ ശക്തമായ ആരോഗ്യസംവിധാനങ്ങളാണ് തായ്‍വാന് ഇന്ന് കരുത്തേകുന്നത്.

By Arya MR