Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് മൂന്നുപേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറത്ത് രണ്ടുപേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ദുബൈയില്‍ നിന്ന് വന്ന വ്യക്തിയ്ക്കാണ് കാസര്‍കോട് രോഗം സ്ഥിരീകരിച്ചത്.

മലപ്പുറത്ത് രോഗം സ്ഥിരീകരിച്ചത് ഉംറ കഴിഞ്ഞെത്തിയവര്‍ക്കാണ്. ഇവരിൽ ഒരാൾ കരിപ്പൂർ വഴിയും മറ്റൊരാൾ നെടുമ്പാശ്ശേരി വഴിയുമാണ് നാട്ടിലെത്തിയത്. കേരളത്തിൽ മൊത്തം 24 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 12,740 പേരാണ് നിലവിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 270 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.