Mon. Dec 23rd, 2024
ന്യൂ ഡൽഹി:

 
കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന നടപടികളുടെ ഭാഗമായി ഡല്‍ഹിയില്‍ ഡല്‍ഹിയില്‍ ആള്‍ക്കൂട്ടത്തിന് കെജരിവാള്‍ സർക്കാർ വിലക്കേര്‍പ്പെടുത്തി. അന്‍പതിലതികം ആളുകള്‍ എത്തുന്ന എല്ലാ കൂടിച്ചേരലുകള്‍ക്കുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍കരുതല്‍ എന്ന നിലയില്‍ ഡല്‍ഹിയില്‍ രാഷ്ട്രീയവും മതപരവും സാമൂഹികവും സാംസ്കാരികവുമായ ഒരുവിധത്തിലുള്ള ആള്‍ക്കൂട്ടത്തിനെയും അനുവദിക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.

ഷാഹീൻബാഗിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ നാളുകളായി നടക്കുന്ന സമരത്തിനും വിലക്ക് ബാധകമാണ്. ഈ മാസം 31 വരെയാണ് വിലക്ക്.