Sat. Apr 20th, 2024
ന്യൂഡൽഹി:

 
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാമനിര്‍ദ്ദേശം ചെയ്തു. 2018 ഒക്ടോബര്‍ മൂന്നിന് ഇന്ത്യയുടെ 46 മത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ അസംകാരനായ രഞ്ജന്‍ ഗോഗോയ് 2019 നവംബര്‍ 17 നാണ് വിരമിച്ചത്. അയോധ്യ അടക്കമുളള നിര്‍ണായക കേസുകളില്‍ രഞ്ജന്‍ ഗോഗോയ് വിധി പറഞ്ഞിട്ടുണ്ട്.

2001 ല്‍ ഗുവാഹത്തി ഹൈക്കോടതിയിലാണ് ന്യായാധിപന്‍ എന്ന നിലയിലുളള ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2010 ല്‍ ഇദ്ദേഹത്തെ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി. 2011ല്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായ രഞ്ജന്‍ ഗോഗോയ് 2012ലാണ് സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നേടിയത്.