Sat. Nov 23rd, 2024
ലിസ്ബൺ:

പോർച്ചുഗീസ് ഫുട്ബോൾ താരം  ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ കൊറോണ ചികിത്സയ്ക്കായി മാറ്റിയെന്നത് വ്യാജ വാർത്ത. റൊണാൾഡോ ഹോട്ടലുകൾ താത്കാലിക ആശുപത്രികളാക്കി മാറ്റിയെന്നും  ഈ ആശുപത്രികളില്‍ സേവനം ചെയ്യുന്ന ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങിയ സ്റ്റാഫുകളുടെ ശമ്പളം ഉള്‍പ്പെടെയുളള ചിലവുകൾ താരം വഹിക്കുമെന്നും  സ്പാനിഷ് മാധ്യമമായ മാര്‍സയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്.  എന്നാൽ, ഈ വാർത്ത തെറ്റാണെന്ന് പെസ്റ്റാന സിആര്‍7 ഹോട്ടല്‍ ഗ്രൂപ്പ് മാനേജ്മെന്റ് വ്യക്തമാക്കി. 

By Arya MR