Mon. Dec 23rd, 2024
വാഷിംഗ്‌ടൺ:

കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫെഡറല്‍ ഫണ്ടില്‍നിന്ന്  50,000 കോടി യുഎസ് ഡോളര്‍ അനുവദിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. അമേരിക്കയിൽ കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അമേരിക്കയിലെ ജനങ്ങള്‍ക്ക് ആവശ്യമുള്ളതും അവകാശപ്പെട്ടതുമായ പരിചരണം ലഭ്യമാക്കുന്നിതിന് വിഘാതം സൃഷ്ടിക്കുന്ന എന്തിനെയും നീക്കം ചെയ്യുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

By Athira Sreekumar

Digital Journalist at Woke Malayalam