Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച ഇറ്റാലിയൻ സ്വദേശി താമസിച്ചിരുന്ന വർക്കല റിസോർട്ടിലെ 9 പേരെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. റിസോർട്ട് ജീവനക്കാർ, ടൂർ ഗൈഡുകൾ എന്നിവരെയാണ് മാറ്റിയത്. അതേസമയം, രോഗ ബാധിത ജില്ലയായ തൃശൂരിൽ ഇന്ന് മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ എന്നിവരുടെ ഉന്നതതല യോഗം ചേരും. ഇതുവരെ സ്വീകരിച്ച പ്രതിരോധ നടപടികളും ഇനി സ്വീകരിക്കേണ്ട പ്രതിരോധ മാർഗ്ഗങ്ങളും ബോധവത്കരണ പരിപാടികളും യോഗം ചർച്ച ചെയ്യും.

By Athira Sreekumar

Digital Journalist at Woke Malayalam