Fri. Oct 31st, 2025
ഡൽഹി:

മാംസാഹരം കഴിച്ചാൽ കൊറോണ ബാധ പിടിപെടുമെന്ന സാമൂഹിക മാധ്യമങ്ങളിലെ വ്യാജവാർത്തകൾ നേട്ടമായത് ചക്ക വിപണിയ്ക്ക്. വടക്കേ ഇന്ത്യയിൽ ബിരിയാണിയിൽ വരെ ചക്കയാണ് ഉപയോഗിക്കുന്നതെന്നും ചക്കയുടെ ഡിമാൻഡ് അത്രത്തോളം ഉയർന്നതായും  ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു കിലോ ചക്കയ്ക്ക് ഇപ്പോൾ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ 120 രൂപ വരെയാണ്. അവിടെ ചക്കയുടെ ലഭ്യത കുറവായതിനാൽ കേരളത്തിലെ ചക്ക കയറ്റുമതിയ്ക്കും ഇത് നേട്ടമാകും. 

By Arya MR