Sun. Jan 19th, 2025
തിരുവനന്തപുരം:

കോവിഡ് 19 ഭീതിയിൽ ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പടെയുള്ള സംഘത്തെ രാജ്യത്തേക്ക് തിരികെയെത്തിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചു. ഇറ്റലി, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിവരണമെങ്കില്‍ കൊവിഡ് 19 വൈറസ് ബാധ ഇല്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാകണമെന്ന സിവില്‍ ഏവിയേഷന്‍ ഡയറക്ട്രേറ്റ് പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചാലേ ഇവർക്ക് നാട്ടിലേക്ക് വരാൻ സാധിക്കുവുള്ളുവെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. അതേസമയം, ഇറ്റലിയിൽ കൊവിഡ് 19 വൈറസ് ബാധയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 168 പേര്‍ മരിച്ചു. ഇതോടെ ഇറ്റലിയിലെ മരണസംഖ്യ 631 ആയി ഉയർന്നു.

By Arya MR