Wed. Jan 22nd, 2025
തിരുവനന്തപുരം:

പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച രോഗികൾ സഞ്ചരിച്ച സ്ഥലങ്ങളുടെ സമയമടക്കമുള്ള വിശദമായ വിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഫെബ്രുവരി 26 മുതൽ മാർച്ച് 6 വരെ ഇവർ സന്ദർശിച്ച സ്ഥലങ്ങളിൽ പ്രസ്തുത സമയങ്ങളിൽ ഉണ്ടായിരുന്നവർ ആരോഗ്യവകുപ്പ് നൽകിയിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്.

ആരോഗ്യകേരളം എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഈ ചാർട്ടും ആരോഗ്യവകുപ്പിന്റെ അറിയിപ്പും ലഭ്യമാണ്. അതേസമയം, കോവിഡ് 19 ബാധയെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ചതിൽ സംസ്ഥാനത്ത് ഇതുവരെ എട്ട് കേസുകൾ രജിസ്റ്റർ ചെയ്യുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

By Athira Sreekumar

Digital Journalist at Woke Malayalam