Sun. Jan 19th, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്നലെ എട്ട് പേർക്ക് കൂടി കോവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ കൊറോണ ബാധിതരുടെ എണ്ണം 14 ആയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൊച്ചിയിൽ രോഗബാധിതനായ മൂന്ന് വയസുകാരന്‍റെ മാതാപിതാക്കൾക്ക് ഇന്നലെ വൈകിട്ടോടെ രോഗം സ്ഥിരീകരിച്ചതോടെയാണ് കോവിഡ് 19 ബാധിതരുടെ എണ്ണം 14 ആയത്. പത്തനംതിട്ടയിൽ 7 പേർക്കും കോട്ടയത്ത് 4 പേർക്കും എറണാകുളത്ത് 3 പേർക്കുമാണ് നിലവിൽ രോഗം സ്ഥിതീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് നിലവിൽ 1495 പേർ നിരീക്ഷണത്തിലാണ്.

By Athira Sreekumar

Digital Journalist at Woke Malayalam