Sun. Jan 19th, 2025
തിരുവനന്തപുരം:

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്തി. നാളെ മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാ തിയറ്ററുകള്‍ എന്നിവ അടച്ചിടാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശം നല്‍കി. മാര്‍ച്ച്‌ 31 വരെ തുറക്കാതിരിക്കാനാണ് നിര്‍ദേശം. ഇതോടെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളുടെ ഭാവി അനിശ്ചിത്വത്തില്‍ ആയിരിക്കുകയാണ്. കൊറോണ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലെന്ന നിലയില്‍ തന്റെ പുതിയ ചിത്രമായ കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സിന്റെ റിലീസ് മാറ്റിവച്ച വിവരം ടൊവിനോ ആരാധകരെ അറിയിച്ചിരുന്നു. മാര്‍ച്ച്‌ 12നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്.  മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ബ്രഹ്മാണ്ഡചിത്രം മരക്കാറിന്റെ റിലീസ് മാര്‍ച്ച്‌ 26-നാണ് തീരുമാനിച്ചിരുന്നത്.