Thu. Sep 18th, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിതീകരിച്ച പശ്ചാത്തലത്തിൽ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും.  മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിഎംഒമാരുമായി വീഡിയോ കോൺഫറൻസിംഗ് നടത്തും. അതേസമയം, പത്തനംത്തിട്ടയിൽ രോഗം സ്ഥിതീകരിച്ച അഞ്ച് പേരുമായി സമ്പർക്കം പുലർത്തിയവരുടെ പുതിയ പട്ടിക തയാറാക്കുന്നത് ഇന്നത്തോടെ പൂർത്തിയാകും.  ആകെ 719 പേരാണ് ഇറ്റലിയിൽ നിന്ന് എത്തിയവരുമായി നേരിട്ടോ അല്ലാതയോ ഇടപഴകിയിട്ടുള്ളത്. അതേസമയം, പൂനെയിൽ ദുബൈയിൽ നിന്നെത്തിയ രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിതീകരിച്ചതോടെ രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 46 ആയി.

By Arya MR