Mon. Dec 23rd, 2024
തിരുവനന്തപുരം:

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കര്‍ശന നടപടികള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 15 ആയെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. സ്ഥിതി നിയന്ത്രിച്ചു നിര്‍ത്താന്‍ സര്‍ക്കാരും ജനങ്ങളും എല്ലാ സംവിധാനങ്ങളും ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാര്‍ച്ച് 31 വരെ പഠന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ലെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒഴികെ മറ്റെല്ലാ വിദ്യാര്‍ഥികളും നിശ്ചയിച്ച പരീക്ഷകള്‍ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിനിമ തിയറ്ററുകൾ മാർച്ച് 31 വരെ അടച്ചിടാൻ സിനിമ സംഘടനകൾ തീരുമാനിച്ചു.ആരാധനാലയങ്ങളിലെ ആഘോഷങ്ങളും മാറ്റിവെക്കണം.