Sun. Jan 19th, 2025
ലണ്ടൻ:

മാര്‍വല്‍ സ്റ്റുഡിയോയുടെ തോര്‍: ലവ് ആന്റ് തണ്ടര്‍ എന്ന ചിത്രത്തില്‍ ഹോളിവുഡ് താരം ക്രിസ്റ്റ്യന്‍ ബെയ്ല്‍ വില്ലനായി എത്തുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ നടി ടെസ്സ തോംസണ്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുകയാണ്. എച്ച്‌ബി‌ഒയുടെ വെസ്റ്റ്‌വേള്‍‌ഡ് സീസണ്‍ ത്രീ പ്രീമിയര്‍‌ ഇവന്റിനെത്തുടര്‍ന്ന്‌ എന്റര്‍‌ടൈന്‍‌മെന്‍റ് ടു‌നൈറ്റിന് നല്‍കിയ അഭിമുഖത്തിനിടെയാണ് നടി ഇക്കാര്യത്തെക്കുറിച്ച്‌ തുറന്ന് പറഞ്ഞത്. ചില പുതിയ ആളുകള്‍ സിനിമയിലേക്ക് വരുന്നു. ക്രിസ്റ്റ്യന്‍ ബെയ്ല്‍ നമ്മുടെ വില്ലനായി അഭിനയിക്കാന്‍ പോകുന്നു, എന്നാണ് താരം പറഞ്ഞത്.