Mon. Dec 23rd, 2024
കൊച്ചി:

ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തിയ മൂന്ന് വയസ്സുള്ള കുട്ടിക്ക് കൊറോണ സ്ഥിരീകരിച്ചു. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ സംശയം തോന്നിയതോടെ കുട്ടിയെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. കുട്ടിയെ എത്തിച്ച് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, ഇറ്റലിയില്‍ നിന്നും അഞ്ച് വിമാനങ്ങളില്‍ 45 മലയാളി യാത്രക്കാര്‍ നാളെ കൊച്ചിയില്‍ എത്തും. ഇവരെ കളമശ്ശേരി ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിച്ച് പരിശോധന നടത്തും. ഇതിനായി എട്ട് ആംബുലന്‍സ് വിമാനത്താവളത്തില്‍ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam