ഡൽഹി:
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. ബ്രന്റ് ക്രൂഡ് വില 31.5 ശതമാനം ഇടിഞ്ഞ് ബാരലിന് 33.102 ഡോളര്‍ നിലവാരത്തിലെത്തി. വിപണിയില്‍ ആവശ്യം കുറഞ്ഞതോടെ റഷ്യയുമായി മത്സരിച്ച് സൗദി എണ്ണവില കുത്തനെ കുറച്ചതാണ് ഓഹരി വിപണയിൽ പ്രതിഫലിച്ചിരിക്കുന്നത്.കൊറോണ മൂലമുള്ള ഡിമാന്റ് കുറവ് പരിഗണിച്ച് ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ഇത് പ്രാവർത്തികം ആയിട്ടില്ല.