Tue. May 6th, 2025
 തിരുവനന്തപുരം:

കൊറോണ വൈറസ് ബാധിച്ച്‌ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന അഞ്ചു രോഗികളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍.പൊതുപരിപാടികളും,ഉത്സവങ്ങളും,വിവാഹങ്ങളും മാറ്റ് വെക്കണമെന്നും, യാത്രകൾ ഒഴിവാക്കണമെന്നും യോഗത്തിൽ പറഞ്ഞു. 10 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ ഐസൊലേഷനിലുള്ളത്. ഇതില്‍ അഞ്ചു പേരുടെ പരിശോധനാ ഫലം പോസിറ്റീവാണ്.കളക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.