Mon. Dec 23rd, 2024

ഓസ്ട്രേലിയ:

വനിതകളുടെ ട്വന്‍റി 20 ലോകകപ്പിന്‍റെ ഏകപക്ഷീയ ഫെെനലില്‍ ഓസീസ്‌ ഇന്ത്യയെ 85 റണ്ണിന്‌ കീഴടക്കി. ഈ വിജയത്തോടെ ഓസ്ട്രേലിയ ഉയര്‍ത്തിയത് അഞ്ചാം ലോകകിരീടം. ഓസിസ്  ഉയർത്തിയ 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 99 റൺസിന് പുറത്തായി. ലോകകപ്പിൽ അസാധാരണമായ കുതിപ്പ് നടത്തിയ ഇന്ത്യയ്ക്ക് അവസാന മത്സര അടവുകളെല്ലാം പിഴയ്ക്കുകയായിരുന്നു. ബോളര്‍മാരെ ഒതുക്കിയ ഓസിസ് ഓപ്പണര്‍ അലീസ ഹീലിയാണ് കളിയിലെ താരം. സഹ ഓപ്പണര്‍ ബെത് മൂണിയും ഇന്ത്യയുടെ ബോളിങ് നിരയെ നിഷ്പ്രഭരാക്കി. ഇന്ത്യയ്ക്കുവേണ്ടി ദീപ്തി ശർമ രണ്ട് വിക്കറ്റ് നേടിയപ്പോൾ പൂനം യാദവ് രാധ യാദവ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

By Binsha Das

Digital Journalist at Woke Malayalam