Wed. Jan 22nd, 2025

എറണാകുളം:

 ഓൾ ഇന്ത്യ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് വർക്കിങ് വിമെൻ  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ഓഫീസ് ഉപരോധിച്ചു. മിനിമം വേതനം–തുല്യവേതനം എന്നിവ ഉറപ്പാക്കുക, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുക, ജനപ്രതിനിധി സഭയിൽ 33 ശതമാനം സ്ത്രീസംവരണം ഉറപ്പാക്കുക തുടങ്ങിയ  ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സൂസൻ കോടി പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. സോണി കോമത്ത് അധ്യക്ഷയായി.

By Binsha Das

Digital Journalist at Woke Malayalam