Sat. Nov 1st, 2025
വാഷിംഗ്‌ടൺ:

ഇംപീച്ച്മെന്റ് വിചാരണയിൽ ഡോണൾഡ്‌ ട്രംപിനെതിരെ പരാമർശങ്ങൾ നടത്തിയ വൈറ്റ് ഹൗസിലെ ചീഫ് ഓഫ് സ്റ്റാഫ് മിക്ക് മുൽവാനിയെ സ്ഥലം മാറ്റി. ഇദ്ദേഹത്തിന് പകരം നോർത്ത് കരോലിനയിൽ നിന്നുള്ള പ്രതിനിധി സഭാ അംഗം മാർക്ക് മെഡോസിനെയാണ് ചീഫ് ഓഫ് സ്റ്റാഫായി ട്രംപ് നിയമിച്ചിരിക്കുന്നത്. തനിക്ക് ദീർഘകാലമായി അറിയുന്ന വ്യക്തിയാണ് മാർക്ക് മെഡോസ് എന്നും അദ്ദേഹവുമായി നല്ല ബന്ധമാണുള്ളതെന്നും ട്രംപ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam