Fri. Mar 29th, 2024
ഡൽഹി:

കോൺഗ്രസിലെ ഏഴ് ലോക്സഭ എംപിമാരെ സസ്പെൻഡ് ചെയ്തതിനെ ചൊല്ലി ഇന്നും പാർലമെൻറിൽ ശക്തമായ പ്രതിഷേധം തുടരും. പ്രതിപക്ഷ നേതാക്കളുടെ യോഗം രാവിലെ ചേർന്ന് സഭയിൽ കൂട്ടായ നിലപാട് എടുത്തേക്കുമെന്നാണ് സൂചന. കേരളത്തിലെ എംപിമാരായ ബെന്നി ബഹന്നാൻ, രാജ്മോഹൻ ഉണ്ണിത്താൻ, ടിഎൻ പ്രതാപൻ, ഡീൻ കുര്യാക്കോസ് എന്നിവരുൾപ്പടെ ഏഴ് എംപിമാരെയാണ് സ്പീക്കർ ഓം ബിർള സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam