മുംബൈ:
റിസര്‍വ് ബാങ്കിന്‍റെ നിര്‍ദേശ പ്രകാരം യെസ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒരു ദിവസം പരാമവധി പിന്‍വലിക്കാവുന്ന തുക 50000 രൂപയാക്കി നിയന്ത്രിച്ചു. ഏപ്രില്‍ മൂന്ന് വരെ യെസ് ബാങ്കിനെതിരെയുള്ള നടപടികള്‍ക്ക് ധനമന്ത്രാലയം മൊറട്ടോറിയം പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഈ നിയന്ത്രണം. യെസ് ബാങ്കിന്‍റെ സാമ്പത്തികാവസ്ഥ ദിവസവും താഴേക്കാണെന്നും മൂലധന സമാഹാരണം നടത്താന്‍ സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയത്.
എന്നാൽ 30 ദിവസത്തിനുള്ളില്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാക്കാന്‍ പുന:സംഘടനയടക്കമുള്ള കാര്യങ്ങള്‍ ചെയ്യുമെന്നും ആർബിഐ വ്യക്തമാക്കി. യെസ് ബാങ്കിന്റെ എടിഎമ്മുകള്‍ക്കും ബ്രാഞ്ചുകള്‍ക്കും മുന്നില്‍ പണം പിൻവലിക്കാനായി നിക്ഷേപകരുടെ നീണ്ട ക്യു ആണ്. എസ്ബിഐ നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യം യെസ് ബാങ്കിനെ ഏറ്റെടുത്തേക്കുമെന്നാണ് റിപോർട്ടുകൾ. എല്‍ഐസിയും യെസ് ബാങ്കില്‍ താല്‍പര്യം പ്രകടിപ്പിപ്പിച്ചിട്ടുണ്ട്.