Mon. Dec 23rd, 2024

എറണാകുളം:

സഭയുടെ പള്ളികൾ അന്യായമായി പിടിച്ചെടുക്കുന്നതിനും സഭാ കേസുകളിലെ നീതിനിഷേധത്തിനുമെതിരെ യാക്കോബായ സഭ മറൈൻഡ്രൈവിൽ നടത്തുന്ന പ്രാർഥനാ സത്യഗ്രഹസമരം ഇന്ന് സമാപിക്കും. ബോംബെ ഭദ്രാസനാധിപൻ തോമസ് മാർ അലക്സന്ത്രയോസ് മെത്രാപോലീത്ത വ്യാഴാഴ്ചത്തെ സമരം ഉദ്ഘാടനം ചെയ്തു. സുപ്രീംകോടതി വിധിയിൽ പറയാത്ത കാര്യങ്ങൾപോലും കീഴ്‌കോടതികൾ ഏകപക്ഷീയമായി നടപ്പാക്കാൻ ശ്രമിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. വിശ്വാസസംരക്ഷണത്തിന് ആവശ്യമെങ്കിൽ പ്രാർഥനായാത്ര നടത്തണം. വിവിധ ദേവാലയങ്ങൾ സന്ദർശിച്ച് ജനമുന്നേറ്റമായി മാറ്റണമെന്നും മെത്രാപോലീത്ത പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam