Sat. Jun 28th, 2025

ഇംഗ്ലണ്ട്:

കൊറോണ വൈറസ് ലോക രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ പിന്‍മാറി. മലയാളി താരം എച്ച്എസ് പ്രണോയ്, ഇന്ത്യന്‍ പുരുഷ ഡബിള്‍സ് താരങ്ങളായ സാത്വിക് സായ്‌രാജ് റെങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി, സൗരഭ് വര്‍മ, സമീര്‍ വര്‍മ, മനു അത്രി, ബി. സുമിത് റെഡ്ഡി എന്നിവരാണ് ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറിയത്. അതേസമയം സൈന നേവാള്‍, പിവി സിന്ധു,  കിഡംബി ശ്രീകാന്ത് തുടങ്ങിയ താരങ്ങളെല്ലാം ടൂര്‍ണമെന്‍റില്‍ കളിക്കും. മാര്‍ച്ച് 11 മുതല്‍ 15വരെ ഇംഗ്ലണ്ടിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഒളിമ്പിക്‌സ് യോഗ്യതയ്ക്കുള്ള ടൂര്‍ണമെന്റ് കൂടിയാണിത്.

By Binsha Das

Digital Journalist at Woke Malayalam