‘ദ് ലിബ്ര അസോസിയേഷന്‍’ എന്ന പേരിലുള്ള ക്രിപ്‌റ്റോകറന്‍സി ദാതാവായ കമ്പനി ഫേസ്ബുക്ക് ആരംഭിച്ചു. ബ്ലോക്ക് ചെയിന്‍ അധിഷ്ഠിത ഡിജിറ്റല്‍ പേയ്‌മെന്റ് മേഖലിയില്‍ ആധിപത്യം ഉറപ്പിക്കുന്നതിനാണ് ഈ നീക്കം. മാസ്റ്റര്‍കാര്‍ഡ്, വിസ, സ്‌ട്രൈപ് ഉള്‍പ്പടെയുള്ള 27 കമ്പനികളും ഫെയ്‌സ്ബുക്കിനൊപ്പം ചേര്‍ന്നിട്ടുണ്ട്. വരുന്ന സെപ്റ്റംബര്‍-ഡിസംബര്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഫെയ്‌സ്ബുക്കിന്റെ ഡിജിറ്റല്‍ വാലറ്റ് വിപണിയിലെത്തുമെന്നാണ് സൂചന.