Thu. Apr 18th, 2024
ഡൽഹി:

തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് നിക്ഷേപത്തിന് നടപ്പ് സാമ്പത്തിക വര്‍ഷം എട്ടര ശതമാനം പലിശ നല്‍കാന്‍ ഇപിഎഫ് ട്രസ്റ്റ്‌ യോഗം തീരുമാനിച്ചു. തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗംഗവാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സിബിടിയുടെ സമ്പൂർണ യോഗത്തിലായിരുന്നു തീരുമാനം. ഇനി ധനമന്ത്രാലയം കൂടി അംഗീകരിച്ചാലെ ഈ തീരുമാനം പ്രാവർത്തികമാകു. ഏഴ് വര്‍ഷത്തിനിടെ ആദ്യമായാണ് ഇപിഎഫ് പലിശ നിരക്ക് ഇത്രയും കുറയുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam