Mon. Dec 23rd, 2024
ദില്ലി:

വിദ്വേഷ പ്രസംഗം നടത്തിയ കപിൽ മിശ്രയടക്കമുള്ള ബിജെപി നേതാക്കൾക്കെതിരെ  എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും കലാപത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഹർജികൾ ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ളവർ വിദ്വേഷ പ്രസംഗം നടത്തി എന്ന് കാണിച്ച് നൽകിയ ഹർജികളും പരിഗണനയിലുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam