Thu. Dec 19th, 2024

ഇറ്റലി:

ഇറ്റലിയില്‍ കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ പ്രൊഫഷണല്‍ ഫുട്‌ബോളിനും വെല്ലുവിളി ഉയരുകയാണ്. ഒരു മാസത്തേക്ക് സ്റ്റേഡിയങ്ങളില്‍ ആരാധകര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് സംഘാടകര്‍ അറിയിച്ചു. കൊറോണ വൈറസ് നിയന്ത്രണ വിധേയമാക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എല്ലാ കായിക മത്സരങ്ങളിലും ആരാധകരെ അകറ്റണമെന്നാണ് പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന്. ഇതേതുടര്‍ന്ന് ഏപ്രില്‍ മൂന്നുവരെ ആരാധകര്‍ക്ക് പ്രവേശനമില്ലാതെയാകും ഇറ്റാലിയന്‍ സീരി എ മത്സരങ്ങള്‍ നടക്കുക.

By Binsha Das

Digital Journalist at Woke Malayalam