Thu. Dec 19th, 2024

നെടുമ്പാശേരി:

രാജ്യമെങ്ങും കൊറോണ വെെറസ് ബാധ പടര്‍ന്നു പിടിക്കുകയും ആശങ്ക ഉടലെടുക്കുകയും ചെയ്ത പശ്ചാത്തലം മുതലെടുത്ത് സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് മലായാളികള്‍ അറസ്റ്റില്‍. ഖത്തർ എയർവേയ്‌സ് വിമാനത്തിൽ ഇറ്റലിയിൽ നിന്ന് ദോഹ വഴി ഇന്നലെയെത്തിയ കോട്ടയം സ്വദേശികളായ ജോമോൻ ഫിലിപ്, മെെമോൾ എന്നിവരാണു പിടിയിലായത്. അനധികൃതമായി കടത്താൻ ശ്രമിച്ച ഒന്നര കോടിയോളം രൂപ വില വരുന്ന സ്വർണമാണ് ഇവരിൽ നിന്നു പിടികൂടിയത്. ഇറ്റലിയിൽ നിന്നുള്ള യാത്രക്കാരായതിനാൽ കൊറോണ ഭീതിയിൽ കാര്യമായ ദേഹ പരിശോധനകളില്ലാതെ കടത്തിവിടുമെന്നു കരുതിയണ് ഇവര്‍ സ്വര്‍ണം കടത്തിയതെന്നാണ് വിവരം. 

 

By Binsha Das

Digital Journalist at Woke Malayalam