Wed. Dec 18th, 2024
ന്യൂഡൽഹി:

ഇന്ത്യയിലും കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 30 ആയി. കൊറോണ ബാധിതര്‍ക്കായി ആഗ്രയില്‍ പുതിയതായി ഒരു കേന്ദ്രം ആരംഭിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ ഇന്ന് രാജ്യസഭയില്‍ പറഞ്ഞു. അതേസമയം രാജ്യത്ത് കൂടുതല്‍ പേരുടെ പരിശോധനാഫലം ഇന്ന് പുറത്ത് വരും.കൊറോണ ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ജനങ്ങള്‍ ഒഴിവാക്കണമെന്നും സ്ഥിതിഗതികള്‍ ദിവസേന വിലയിരുത്തുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.