ജപ്പാന്‍:
ലോകമെങ്ങും കൊറോണ വെെറസ് ബാധ പടര്‍ന്നുപിടിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന ഒളിമ്പിക്സ് നടക്കുമോ എന്നോര്‍ത്ത് തലപുകയ്ക്കുകയാണ് ജപ്പാന്‍. എട്ടുവര്‍ഷത്തോളമായി ടോക്യോ നഗരം ഒളിമ്പിക്‌സിനായി ഒരുങ്ങുകയാണ്. ഇപ്പോഴിതാ സാമ്പത്തിക പ്രതിസന്ധി മുന്നില്‍ കണ്ട് ജൂലെെയില്‍ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സ് നീട്ടിവെയ്ക്കാമെന്ന് സൂചന നല്‍കിയിരിക്കുകയാണ് ജപ്പാന്‍. 2020ല്‍ ഏതെങ്കിലും സമയത്ത് ഒളിമ്പിക്സ് നടത്തണമെന്നേ രാജ്യാന്തര ഒളിമ്പിക്സ് സമിതിയുമായി ധാരണയുള്ളൂ എന്ന് ജപ്പാന്‍ ഒളിമ്പിക് മന്ത്രി പാര്‍ലമെന്‍റിനെ അറിയിച്ചു. അതേസമയം, ഈ വര്‍ഷം ഒളിമ്പിക്‌സ് നടത്താനായില്ലെങ്കില്‍ ടോക്യോ നഗരത്തിന് അവസരവും നഷ്ടമാകും.