Mon. Dec 23rd, 2024
ന്യൂഡൽഹി:

 
ഡല്‍ഹി കലാപം സംബന്ധിച്ച കേസില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. കലാപത്തിന് ഇടയാകുന്ന തരത്തില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതിന് എന്താണ് തടസ്സമെന്ന് സുപ്രീംകോടതി ചോദിച്ചു. കലാപം സംബന്ധിച്ച ഹര്‍ജി വെള്ളിയാഴ്ച പരിഗണനയ്ക്ക് എടുക്കണമെന്നും അടിയന്തരമായി തീര്‍പ്പുണ്ടാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

കേസ് നീട്ടിവച്ച ഡല്‍ഹി ഹൈക്കോടതി നടപടിയെയും കോടതി വിമര്‍ശിച്ചു.