അര്‍ജന്‍റീന:
എൽ ക്ലാസികോയിൽ റയൽ മാഡ്രിഡിനോട് തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബാഴ്സലോണയില്‍ വീണ്ടും പ്രശ്നങ്ങള്‍ ഉടലെടുക്കുന്നു. ക്യാപ്റ്റന്‍ ലയണൽ മെസിയെ ടീം മാനേജ്മെന്‍റ് ഒറ്റപ്പെടുത്തുകയാണെന്ന് ആരാധകരുടെ വിമര്‍ശനം. പുതിയ പരിശീലകൻ ക്വിക്വെ സെതിയെൻ എത്തിയശേഷം ഏറെ പിൻവലിഞ്ഞാണ് മെസി കളിക്കുന്നത്. പന്ത് തിരിച്ചുപിടിക്കാനായി പിന്നിലേക്കിറങ്ങുന്നു. സഹായത്തിന് ആളില്ലാത്തത് കളിയെ ബാധിക്കുന്നുണെന്ന് ആരോപണമുണ്ട്. മത്സരത്തില്‍ മെസ്സിയെ മാത്രം ആശ്രയിച്ച് കളിക്കുന്നതിനാല്‍ ബാഴ്സ പരാജയപ്പെട്ടാലും തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം അദ്ദേഹത്തിന്‍റെ തലയില്‍ കെട്ടിവെയ്ക്കുകയാണെന്നും ആക്ഷേപമുണ്ട്.