Fri. Nov 22nd, 2024
കാലിഫോർണിയ:

 
കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് സഹായവുമായി ഫേസ്ബുക്ക്. സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. കൊവിഡ് 19 വൈറസ് ബോധവത്കരണവുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടേത് അടക്കമുള്ള പരസ്യങ്ങള്‍ ഫേസ്ബുക്ക് സൗജന്യമായി നല്‍കും.

കൊറോണ വൈറസ് എന്ന് ഫേസ്ബുക്കില്‍ തിരയുന്നവര്‍ക്ക് ലോകാരോഗ്യ സംഘടനയുടെയോ പ്രാദേശിക ആരോഗ്യ സംവിധാനത്തിന്റെയോ ഏറ്റവും പുതിയ വിവരങ്ങള്‍ ലഭ്യമാക്കുന്ന പോപ്പ് അപ്പ് ആണ് ഫേസ്ബുക്കില്‍ ഒരുക്കിയിരിക്കുന്നത്. കൊറോണ വൈറസിന്റെ വ്യാപനം സംബന്ധിച്ച ഡബ്ല്യൂഎച്ച്‌ഒയുടെ വിശദമായ വിവരങ്ങളും ന്യൂസ് ഫീഡില്‍ ലഭ്യമാക്കും.