Mon. Dec 23rd, 2024
ദില്ലി:

ഇറ്റലിയില്‍ നിന്നും ജയ്പൂര്‍ സന്ദര്‍ശിക്കാനെത്തിയ ഒരു വിദേശിക്ക് കൂടി കൊറോണ വൈറസ് സ്ഥിതീകരിച്ചതോടെ രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം മൂന്നായി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇയാള്‍ക്കൊപ്പം ജയ്പൂരിലെത്തിയ മറ്റു ഇറ്റാലിയന്‍ പൗരന്‍മാരെയെല്ലാം നേരത്തെ തിരികെ അയച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വൈറസ് ബാധയെ നേരിടാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കി.

എന്നാൽ കേരളത്തിൽ കൊറോണ വൈറസ് ഭീതി ഒഴിഞ്ഞു എന്ന് പറയാനാകില്ലെന്നും ലോകത്താകമാനം വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കേരളത്തില്‍ നിരീക്ഷണം അവസാനിപ്പിക്കാറായിട്ടില്ലെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജയും പറഞ്ഞു. കൂടുതല്‍ ആളുകള്‍ക്ക് കൊവിഡ് പ്രതിരോധ പരിശീലനം നൽകുമെന്നും ഐസൊലേഷന്‍ വാര്‍ഡുകള്‍ നിലനിര്‍ത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

By Athira Sreekumar

Digital Journalist at Woke Malayalam