Sat. Jun 7th, 2025

കൊച്ചി:

ഈ അധ്യയന വർഷത്തെ വാർഷിക പരീക്ഷ കഴിയുമ്പോൾ തന്നെ അടുത്ത വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ വിദ്യാർഥികൾക്കു ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി നല്‍കിയ വാക്ക് പാലിച്ചു. സംസ്ഥാനത്തെ 35 ലക്ഷത്തോളം വിദ്യാർഥികളിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകം ആദ്യം ലഭിച്ചത് കീഴ്മാട് അന്ധവിദ്യാലയത്തിലെ നാലാംക്ലാസ് വിദ്യാർഥി ശ്രീഹരി ഷിബുവിനാണ്. കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രിയാണ് പുസ്തകം നല്‍കിയത്. 3.23 കോടി പാഠപുസ്തകങ്ങളാണ് ഒന്നാം വാല്യമായി കെബിപിഎസ് അച്ചടിച്ചത്.

By Binsha Das

Digital Journalist at Woke Malayalam