Sat. Apr 20th, 2024

കൊച്ചി:

ബ്രഹ്മപുരം പ്ലാന്റിലെ പ്ലാസ്റ്റിക്‌ മാലിന്യം നീക്കാൻ 24 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതിയില്‍ നിന്ന് മേയര്‍ സൗമിനി ജെയിന്‍ താത്കാലികമായി പിന്മാറി. പദ്ധതി കൂടുതല്‍ പരിശോധനക്കായി ആരോഗ്യകാര്യ സ്ഥിരം സമിതിക്ക് വിടാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യാൻ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. യോഗത്തിലെ പതിനാല് അജന്‍ഡകളില്‍ രണ്ടെണ്ണമൊഴികെ മറ്റെല്ലാം പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയും ചെയ്തു.

By Binsha Das

Digital Journalist at Woke Malayalam