Fri. Nov 22nd, 2024

ന്യൂഡല്‍ഹി:

സാമ്പത്തിക ശക്തിയുള്ള ലോകത്തിലെ തന്നെ  കായിക സംഘടനകളിലുള്‍പ്പെടുന്ന ബിസിസിഐയിലും സാമ്പത്തിക മാന്ദ്യമുണ്ടെന്ന്  വിവരം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പോരാട്ടം ഈ മാസം അവസാനം തുടങ്ങാനിരിക്കെ വിജയികള്‍ക്കുള്ള സമ്മാനത്തുക ബിസിസിഐ  വെട്ടിച്ചുരുക്കി. ചെലവുകള്‍ ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. 20 കോടിയായിരുന്നു ഇതുവരെജേതാക്കള്‍ക്ക് നല്‍കിയിരുന്നത്. ഈ സീസണ്‍ മുതല്‍ അത് പത്ത് കോടിയായി ചുരുങ്ങും. രണ്ടാം സ്ഥാനക്കാര്‍ക്ക് 6.25 കോടി മാത്രമാവും കിട്ടുക. കഴിഞ്ഞ സീസണില്‍ ഇത് 12.5 കോടി രൂപയായിരുന്നു. പ്ലേ ഓഫിലെ മറ്റുടീമുകള്‍ക്കുള്ള തുകയും കുറച്ചിട്ടുണ്ട്. ഈ തീരുമാനം ബിസിസിഐ എല്ലാ ടീമുകളെയും അറിയിച്ചി്ട്ടുണ്ട്.

By Binsha Das

Digital Journalist at Woke Malayalam