ന്യൂഡല്‍ഹി:
ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്റെ റാങ്കിങ്ങില്‍ എക്കാലത്തേയും മികച്ച നേട്ടത്തിലെത്തി ഇന്ത്യന്‍ പുരുഷ ടീം. കഴിഞ്ഞദിവസം പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഇന്ത്യന്‍ ടീം നാലാം സ്ഥാനത്തേക്കുയര്‍ന്നു. അഞ്ചാം റാങ്കിലുണ്ടായിരുന്ന ഇന്ത്യ അര്‍ജന്റീനയെ ഒരുസ്ഥാനം പിറകിലേക്ക് തള്ളിയാണ് മുന്നേറിയത്. ലോക ചാമ്പ്യന്‍ ബെല്‍ജിയം തന്നെയാണ് ഒന്നാം റാങ്കിലുള്ളത്. എഫ്‌ഐഎച്ച് ഹോക്കി ലീഗിലെ പ്രകടനം ഇന്ത്യയുടെ റാങ്കിങ് ഉയര്‍ത്തി. 2003ല്‍ റാങ്കിങ് നിലവില്‍ വന്നശേഷം ഇന്ത്യ നേടുന്ന ഉയര്‍ന്ന റാങ്കാണിത്.