Fri. Mar 29th, 2024

ബംഗാള്‍:

രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ പതിമൂന്ന് വര്‍ഷത്തിന് ശേഷം ബംഗാള്‍ വീണ്ടും യോഗ്യത നേടി. സെമിയില്‍ കര്‍ണാടകയെ 174 റണ്‍സിന് തോല്‍പ്പിച്ചാണ് ബംഗാള്‍ ഫെെനല്‍ ഉറപ്പിച്ചത്. മുകേഷ് കുമാറിന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് ടീമിന് മുതല്‍കൂട്ടായത്. ആറ് വിക്കറ്റാണ് മുകേഷ് എറിഞ്ഞിട്ടത്. സ്‌കോര്‍: ബംഗാള്‍ 312, 161; കര്‍ണാടക 122, 177. 2007-ലായിരുന്നു ബംഗാളിന്റെ അവസാന ഫൈനല്‍. അന്ന് മുംബൈയോട് 132 റണ്‍സിന് തോറ്റു. സൗരാഷ്ട്ര- ഗുജറാത്ത് മത്സരത്തിലെ വിജയികളാണ് ബംഗാളിന് ഫൈനലില്‍ എതിരാളി.

By Binsha Das

Digital Journalist at Woke Malayalam