Fri. Mar 29th, 2024

അമേരിക്ക:

എഫ്എ കപ്പ് അഞ്ചാം റൗണ്ടില്‍ പോര്‍ട്‌സ്മൗത്തിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ആഴ്‌സണല്‍ ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു. മത്സരത്തില്‍ 74 ശതമാനവും പന്ത് കൈവശം വെച്ചത് ആഴ്‌സണലായിരുന്നു. യുവേഫ യൂറോപ്പാ ലീഗിലെ അപ്രതീക്ഷിത പുറത്താക്കലിന് ശേഷം ശക്തമായി തിരിച്ചുവരവാണ് ആഴ്സണലിന്‍റേത്. ടീമിന്‍റെ സീസണിലെ അവസാന പ്രതീക്ഷയാണ് എഫ്എ കപ്പ്. അതേസമയം ആഴ്‌സനലിന്റെ തോല്‍വിയറിയാതെയുള്ള കുതിപ്പ് പതിനൊന്ന് മത്സരം പിന്നിട്ടു.

By Binsha Das

Digital Journalist at Woke Malayalam