Sun. May 5th, 2024
ഡൽഹി:

വടക്ക് കിഴക്ക് ദില്ലിയിൽ ഉണ്ടായ അക്രമത്തിന്റെ പേരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി  അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് ഇന്ന് വീണ്ടും പ്രതിപക്ഷം പാർലമെൻറിൽ നോട്ടീസ് നല്കും. ഇന്നലെ ഇതേ വിഷയം ചർച്ച ചെയ്യുന്നതിനിടെ ലോക്സഭയിൽ ഉണ്ടായ ബഹളത്തെ തുടർന്ന് ഹൈബി ഈഡൻ ഉൾപ്പടെ 15 എംപിമാരെ സസ്പെൻഡ് ചെയ്യണമെന്ന് ബിജെപി സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ സ്‌പീക്കറുടെ തീരുമാനവും ഇന്ന് അറിയാം.

By Athira Sreekumar

Digital Journalist at Woke Malayalam