Mon. Dec 23rd, 2024
ന്യൂഡൽഹി: 

പൗരത്വ നിയമത്തിന് പിന്നാലെ രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി സ്വാധി നിരഞ്ജന്‍ ജ്യോതി.ഇക്കാര്യത്തില്‍ താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായും നിയമം കൊണ്ടുവരുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ അദ്ദേഹം തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.ആര്‍ട്ടിക്കില്‍ 370 റദ്ദ് ചെയ്യാന്‍ സാധിച്ച പ്രധാനമന്ത്രിക്ക് രാജ്യത്ത് ഏത് പ്രധാനപ്പെട്ട നിയമവും കൊണ്ടുവരാന്‍ കഴിയുമെന്നും ജ്യോതി പറഞ്ഞു. ജനസംഖ്യ നിയന്ത്രണം രാജ്യത്തിന്റെ വികസനത്തിന് ആവശ്യമാണെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.