Fri. Apr 26th, 2024

സ്പെയിന്‍:

എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്‌സലോണയെ തകര്‍ത്തെറിഞ്ഞ് റയല്‍ മഡ്രിഡ്. ഈ വിജയത്തോടെ റയല്‍ സ്പാനിഷ് ലാലിഗ ഫുട്‌ബോളില്‍ ഒന്നാമതെത്തി. ഞായറാഴ്ച നടന്ന മത്സരത്തില്‍  എതിരില്ലാത്ത രണ്ട് ഗോളിനാണ് മഡ്രിഡിന്റെ ജയം. 71-ാം മിനിറ്റില്‍ വിനിഷ്യസ് ജൂനിയറും ഇഞ്ചുറി ടൈമില്‍ മരിയാനോയുമാണ് റയലിനായി സ്‌കോര്‍ ചെയ്തത്. ഈ സൂപ്പര്‍ പോരാട്ടം കാണാന്‍ റയലിന്‍റെ ഇതിഹാസ താരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബുവിലെത്തി. ഇത് താരങ്ങളുടെ ആവേശം ഇരട്ടിച്ചു. റയലിന്‍റെ വിജയം ആഘോഷിക്കാനും മുന്‍ താരം മറന്നില്ല.

By Binsha Das

Digital Journalist at Woke Malayalam